ചൊക്ലി : കുട്ടികളുടെ ഫുട്ബോൾ കളിക്കിടെയുണ്ടായ വാക്ക് തർക്കം ഒളവിലത്ത് രാഷ്ട്രീയ സംഘർഷത്തിനിടയാക്കി . വ്യാഴാഴ്ച വൈകിട്ടോടെയാണ് സംഭവം . ബോൾ വീട്ടിലേക്ക് തെറിച്ചുവീണതിനെ തുടർന്നുണ്ടായ തർക്കത്തിനിടെ ബി.ജെ.പി പ്രവർത്തകനായ പാത്തി പുതിയ വീട്ടിൽ പുരുഷുവിനെ വീട്ടിൽ കയറി അക്രമിച്ചുവെന്നാണ് പരാതി . പുരുഷുവും വീട്ടിലുണ്ടായിരുന്ന മറ്റ് മൂന്നു പേരും തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണാസ്പത്രിയിൽ ചികിത്സി തേടിയിട്ടുണ്ട്.പുരുഷുവും കുടുംബാംഗങ്ങളും ചേർന്ന് മർദിച്ചുവെന്ന് ആരോപിച്ച് മൂന്ന് സി.പി.എം പ്രവർത്തകർ തലശ്ശേരി സഹകരണാസ്പത്രിയിലും ചികിത്സയിലാണ് . ചൊക്ലി പൊലിസ് സ്ഥലത്തത്തി അന്വേഷണമാരംഭിച്ചിട്ടുണ്ട്
ഒളവിലത്ത് ഫുട്ബോൾ കളിക്കിടെ സംഘർഷം ; ആറു പേർക്ക് പരിക്ക്
MAHE NEWS
0

Post a Comment