o പള്ളൂർ ആസ്പത്രിയിൽ "ചെടിയൂട്ട് " നടത്തി*
Latest News


 

പള്ളൂർ ആസ്പത്രിയിൽ "ചെടിയൂട്ട് " നടത്തി*


 *പള്ളൂർ ആസ്പത്രിയിൽ "ചെടിയൂട്ട് " നടത്തി* 


പള്ളൂർ: പള്ളൂർ ഗവ.ആസ്പത്രിയിൽ വൃക്ഷായുർവേദ പ്രചാരണത്തിൻ്റെ ഭാഗമായി ചെടികൾക്ക് ഭക്ഷണം നൽകുന്ന ചെടിയൂട്ട് നടത്തി. 

ആശ്രയ വിമൻ കോ

-ഓപ്പറേറ്റീവ് സൊസൈറ്റി, ചെടിയൂട്ട് വാട്സ് ആപ്പ് കൂട്ടായ്മ എന്നിവയുടെ സഹകരണത്തോടെയാ

യിരുന്നു ചടങ്ങ്.

ചെടികൾക്ക് പത്ത് ഇലകൾകൊണ്ടുണ്ടാക്കിയ കഷായം നൽകി പള്ളൂർ ആസ്പത്രി

മേധാവി ഡോ. ടി.വി. പ്രകാശൻ ഉദ്ഘാടനം ചെയ്തു. ആസ്പത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷ്യാത്പാദനത്തിനായി കൃഷി പദ്ധതിയും തുടങ്ങി.

സൊസൈറ്റി പ്രസിഡൻറ് കെ.ഇ.സുലോചന അധ്യക്ഷത വഹിച്ചു.

നൗഷാദ് നൂറുദ്ദീൻ ചെടിയൂട്ട് കൃഷിരീതിയെക്കുറിച്ച് ക്ലാസ് നയിച്ചു. കുഞ്ഞിപ്പുരമുക്ക് റസിഡൻഷ്യൽ അസോസിയേഷൻ പ്രസിഡൻറ് പദ്മനാഭൻ, സവിത ദിവാകരൻ, ഫാർമസിസ്റ്റ് ജയപ്രകാശ്

എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post