*ബി ജെ പി മാഹി മേഖല കമ്മിറ്റി ശില്പശാല നടത്തി.*
മാഹി: പള്ളൂർ വിവേകാനന്ദ സേവാ കേന്ദ്രത്തിൽ നടന്ന ശില്പശാല
ബി ജെ പിപുതുച്ചേരി സംസ്ഥാന വൈസ് പ്രസിഡൻ്റ് എസ്. രവിചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ബി ജെ പി മാഹി മേഖല പ്രസിഡണ്ട് എ.സുനിൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ ബിജെപി പുതുച്ചേരി സംസ്ഥാന ജനറൽ സിക്രട്ടറി എസ് മോഹൻകുമാർ, സംസ്ഥാന ട്രെയിനിങ്ങ് സെൽ കൺവീനർ പി.ബാലാജി, ബി ജെ പി കേരള വൈസ് പ്രസിഡൻ്റ് പി.സദാനന്ദൻ മാസ്റ്റർ, കണ്ണൂർ ജില്ല ജനറൽ സിക്രട്ടറി കെ.കെ വിനോദ് കുമാർ തുടങ്ങിയവർ സംസാരിച്ചു
കെ.ടി.കെ രവീന്ദ്രൻ സ്വാഗതവും, കെ.പി മനോജ് നന്ദിയും പറഞ്ഞു.
തുടർന്ന് നേതാക്കൾ മാഹി -മുഴപ്പിലങ്ങാട് ബൈപ്പാസ് റോഡ് സന്ദർശിക്കുകയും
പള്ളൂരിൽ സിഗ്നൽ സംവിധാനം ഏർപ്പെടുത്താൻ വേണ്ട നടപടികൾക്ക് സമ്മർദ്ദം ചെലുത്തുമെന്നും അറിയിച്ചു


Post a Comment