ഒടുവിൽ മുഴപ്പിലങ്ങാട്ടെ അനധികൃത ടോൾ പിരിവ് ഇന്നു മുതൽ നിർത്തി . അനധികൃതമാണെന്ന് ഔദ്യോഗിക തലത്തിലും ജനങ്ങൾക്കിടയിലും വ്യാപകമായി പരാതി ഉയർന്ന ടോൾ പിരിവിനാണ് ഫുൾസ്റ്റോപ്പായത് . 2021 ജനവരി വരെ തുടരാൻ നീക്കമുണ്ടായിരുന്നെങ്കിലും നടന്നില്ല.മുഴപ്പിലങ്ങാട് , മാഹി ബൈപാസ് ആരംഭിക്കുന്നത് ടോൾ ബൂത്തിനടുത്ത് നിന്നാണ് . ഇവിടെ നിർമ്മാണ പ്രവൃത്തികൾ നടത്തുന്നതിന് സൗകര്യമൊരുക്കാനാണ് ടോൾ ബൂത്ത് നിർത്തുന്നത് . ടോൾ പിരിവിനെ ചൊല്ലി പലതരം വാക്കേറ്റങ്ങളും ഇവിടെ നടന്നിരുന്നു . വാഹനമിടിച്ച് വൻ ദുരന്തത്തിനും സാക്ഷ്യം വഹിച്ചതാണ് ദേശിയ പാതയിൽ മുഴപ്പിലങ്ങാട് റെയിൽവെ മേൽപാലത്തിനടുത്ത ടോൾ ബൂത്തും പരിസരവും . - ടോൾ നൽകാതെ കബളിപ്പിച്ചു പോവുന്ന വാഹനങ്ങളെ തടഞ്ഞു നിർത്തി പണം വാങ്ങാൻ ശ്രമിക്കുന്ന കരാർ തൊഴിലാളികൾ മിക്കപ്പോഴും കൈയ്യേറ്റത്തിനിരയായി
ശ്രമിക്കുന്ന കരാർ തൊഴിലാളികൾ മിക്കപ്പോഴും കൈയ്യേറ്റത്തിനിരയായിട്ടുണ്ട് . വഴക്കും പിടിവലിയും ഇല്ലാത്ത ദിവസങ്ങളുമുണ്ടായിരുന്നില്ല . നിയന്ത്രണം വിട്ടോടി വന്ന ഒരു വാഹനം മുൻപ് ഒരിക്കൽ ടോൾ ബൂത്ത് ഇടിച്ചു തകർത്തിട്ടുണ്ട് . " തത്സമയം ബൂത്തിലുണ്ടായ ഒരു ജീവനക്കാരൻ ദാരുണമായി മരണപ്പെടുകയും ചെയ്തിരുന്നു . അനധികൃതമെന്ന് വ്യക്തമായതോടെ കഴിഞ്ഞ വർഷം സംഘടിച്ചെത്തിയ യുവാക്കൾ ടോൾ ബൂത്ത് അടിച്ചു തകർക്കുകയും ചെയ്തിരുന്നു . മേൽപാലം കടക്കാൻ നൽകേണ്ടുന്ന പിരിവിൽ നിന്നും തദ്ദേശീയ വാഹനങ്ങളെ ഒഴിവാക്കിയതിനാൽ പ്രദേശവാസികളുടെ എതിർപ്പ് വലിയ തോതിൽ ഉണ്ടായില്ല

Post a Comment