മയ്യഴി > കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയത്തിൻറ കീഴിലുള്ള ചൈൽഡ് ലൈൻ മാഹിയുടെ ചൈൽഡ് ലൈൻ സേ ദോസ്തി വാരാഘോഷങ്ങൾക്ക് തുടക്കമായി.
കോവിഡ് പ്രോട്ടോകോൾ പാലിച്ച് നടത്തിയ ഉദ്ഘാടനപരിപാടിയിലെ സൈക്കിൾ റാലി പള്ളൂർ എ.എസ്.ഐ. മനോജ് ഫ്ലാഗ് ഓഫ് ചെയ്തു. പള്ളൂർ പോലീസ് സ്റ്റേഷൻ പരിസരത്തുനിന്ന് ആരംഭിച്ച റാലി പന്തക്കൽ ഐ.കെ.കെ.ജി.എച്ച്.എസ്. സ്കൂൾ ഗ്രൗണ്ടിൽസമാപിച്ചു.
ചൈൽഡ് ലൈൻ കോ ഓർഡിനേറ്റർ എ.വിനീഷ് നേതൃത്വംനൽകി. തലശ്ശേരി സൈക്ലിങ് ക്ലബ്ബ് അംഗങ്ങളും മാഹി ചൈൽഡ് ലൈൻ പ്രവർത്തകരും പങ്കെടുത്തു.

Post a Comment