*പള്ളികളും അമ്പലങ്ങളും കേന്ദ്രീകരിച്ച് വിശ്വാസികളുടെ ലക്ഷങ്ങൾ തട്ടിയെടുത്തു ; വയനാട് സ്വദേശിയായ സംഘത്തലവനെ ന്യൂമാഹി പോലീസ് സാഹസീകമായി പിടികൂടി .
ന്യൂമാഹി പോലീസ് സ്റ്റേഷൻ പരിധിയിൽ സ്വർണ്ണക്കട്ടി ആണെന്ന് പറഞ്ഞ് 10 ലക്ഷവും 5 ലക്ഷവും തട്ടിപ്പ് നടത്തിയ സംഘത്തലവൻ വയനാട്ടിൽ വച്ച് പിടിയിൽ . സംസ്ഥാനത്തിനകത്തും പുറത്തും ഒഴിവിൽ കഴിയുകയായിരുന്ന വയനാട് കമ്പളക്കാട് റസാഖിനെ ആണ് ന്യൂമാഹി സിഐ അരുൺ ദാസിന്റെ നേതൃത്വത്തിൽ സ്ക്വാഡ് അംഗങ്ങളായ എസ്.ഐ മോഹനൻ , എസ്.ഐ കിഷോർ , സി.പി.യു ബിജു , രാജേഷ് എന്നിവർ ചേർന്ന് സാഹസികമായി പിടികൂടിയത് . തളിപ്പറമ്പ് , പരിയാരം , ധർമ്മടം , ന്യൂമാഹി , കൊണ്ടോട്ടി , വേങ്ങര സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുണ്ട് . കൂടുതൽ പേർ പരാതികളുമായി രംഗത്തുവരുന്നുമുണ്ട്
2019 നാണ് കേസിനാസ്പദമായ സംഭവം . പത്ത് ലക്ഷത്തിനും , അഞ്ച് ലക്ഷത്തിനും കബളിപ്പിക്കുകയായിരുന്നു . പള്ളികളും , അമ്പലങ്ങളും കേന്ദ്രീകരിച്ച് കടുത്ത വിശ്വാസികളായവരെ നിരീക്ഷിച്ചതിന് ശേഷമാണ് തട്ടിപ്പ് . ഇവിടങ്ങളിൽ നിന്നും പരിചയപ്പെട്ടവരെ തനിക്കൊരു നിധി കിട്ടിയെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തുന്നതാണ് ഇവരുടെ രീതി . സ്വപ്നത്തിൽ പടച്ചവന്റെയും | ദൈവങ്ങളുടെയും ദർശനം കിട്ടിയിരുന്നു എന്നും വീട്ടിൽ നിന്നും ലഭിച്ച നിധി ഇവിടങ്ങളിലാണ് സൂക്ഷിക്കേണ്ടത് എന്ന് വിശ്വസിപ്പിച്ച് ശേഷമാണ് ഇയാൾ സ്വർണ്ണക്കട്ടിയുമായി സമീപിക്കുക . ഒരു ഗ്രാം തങ്കത്തിൽ പൊതിഞ്ഞ സ്വർണക്കട്ടി ഇവരുടെ മുന്നിൽവച്ച് മുറിക്കുകയും മുറിക്കുമ്പോൾ ലഭിക്കുന്ന
മുറിക്കുമ്പോൾ ലഭിക്കുന്ന തരികൾ സ്വർണമാണോ എന്ന് പരിശോധിക്കാൻ ജ്വല്ലറിയിലേക്ക് പോകാനുമാണ് പറയുക . ജ്വല്ലറിക്കാർ ഒറിജിനൽ സ്വർണമാണെന്ന് പറയുന്നതോടെ വിശ്വാസം ആർജ്ജിച്ച ശേഷം പണം നൽകി സ്വർണ്ണക്കട്ടി നൽകുകയുമാണ് ചെയ്യുക . എന്നാൽ പിന്നീടാണ് തട്ടിപ്പിനിരയായതായി അറിയുക . ന്യൂ മാഹിയിലെ ഒരു തങ്ങൾക്കും , പഴയങ്ങാടിയിലെ ഒരു ക്ഷേത്ര കമ്മിറ്റി ഭാരവാഹിയുമാണ് തട്ടിപ്പിനിരയായത് . ഈ കേസുമായി ബന്ധപ്പെട്ട് നേരത്ത വയനാട് സ്വദേശികളായ സുഹൈൽ ബഷീർ എന്നിവരെ പിടികൂടിയിരുന്നു . ഇവരുടെ മൊഴി പ്രകാരം ആണ് മുഖ്യസൂത്രധാരനായ റസാഖിലേക്ക് അന്വേഷണം എത്തിയത് . പലതവണ ന്യൂമാഹി പോലീസ് വയനാ ഇയാളുടെ വസതിയിലെത്തിയെങ്കിലും പിടികൂടാനായില്ല
ഗുണ്ടൽപേട്ട് , വയനാട് തുടങ്ങിയ സ്ഥലങ്ങളിൽ ഇയാൾക്ക് ഭാര്യയും കുട്ടികളും ഉണ്ട് . ഇന്ന് പുലർച്ചെ ന്യൂമാഹി പോലീസ് നടത്തിയ നീക്കത്തിൽ ഏറെ സാഹസിക പെട്ടാണ് ഇയാളെ പിടികൂടിയത് .

Post a Comment