ആനവാതുക്കൽ ശ്രീ വേണുഗോപാലാലയ ക്ഷേത്രത്തിൽ ഏകാദശി മഹോത്സവത്തിനായി കൊടിയേറി.
ബ്രഹ്മശ്രീ തെക്കിനിയേടത്ത് തരണനെല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാടിൻ്റെ മുഖ്യ കാർമികത്വത്തിൽ ക്ഷേത്രം മേൽശാന്തി വേണുഗോപാൽ ആണ് കൊടിയേറ്റൽ കർമം നിറവേറ്റിയത്. ഏകാദശി മഹോത്സവം നവമ്പർ 26 ന് ആറാട്ടോടെ അവസാനിക്കും ഏകാദശി ദിവസം ക്ഷേത്രത്തിൽ നിന്നും ബുൾവാർഡ് റോഡ്- സിമിത്തേരി റോഡ് വഴി മെയിൻ റോഡിലേക്കും മാഹി സെൻ്റ് തേരേസാ പള്ളിക്കു മുൻവശത്തുകൂടി റെയിൽവേ സ്സ്റ്റേഷൻ റോഡ് വഴി ക്ഷേത്രത്തിൽ എത്തി രഥോൽസവം അവസാനിക്കും.

Post a Comment