o ഡീഗോ മറോഡോണ മരണപ്പെട്ടു
Latest News


 

ഡീഗോ മറോഡോണ മരണപ്പെട്ടു


 ഇതിഹാസം ഇനി ഓര്‍മ്മ.ഫുട്​ബാൾ ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ്​ മരണം. 60 വയസായിരുന്നു.

തലച്ചോറിലെ രക്​തസ്രാവത്തെ തുടർന്ന്​ ചികിത്സയിലായിരുന്ന മറഡോണ ഒരാഴ്​ചമുമ്പാണ്​ ആശുപത്രി വിട്ടത്​.

രണ്ട് ആഴ്ചകൾക്കു മുൻപ് ഒരു സുപ്രധാന ബ്രെയിൻ സർജറി കഴിഞ്ഞ് താരം വീട്ടിലേക്ക് മടങ്ങിയത്.

അപകടമാംവിധം തലച്ചോറില്‍ രക്തം കട്ടപിടിച്ചതായി വിദഗ്ധ പരിശോധനയില്‍ ഉടനടി കണ്ടെത്തിയിരുന്നു.

1982 മുതൽ 1994 വരെയുള്ള നാല് ലോകകപ്പുകളിൽ അർജന്റീനക്കു വേണ്ടി മറഡോണ കളിച്ചിട്ടുണ്ട്. അതിൽ 1986-ലെ ലോകകപ്പാണ് ഏറ്റവും അവിസ്മരണീയമാക്കിയത്.

മറഡോണയുടെ നായകത്വത്തിൽ കളിച്ച അർജൻറീന ടീം ഫൈനലിൽ പശ്ചിമജർമ്മനിയെ പരാജയപ്പെടുത്തി കകപ്പ് നേടുകയും മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോൾ മറഡോണ സ്വന്തമാക്കുകയും ചെയ്തു.

അന്താരാഷ്ട്ര ഫുട്ബോളിൽ അർജന്റീനക്ക് വേണ്ടി 91 കളികൾ കളിച്ച മറഡോണ 34 ഗോളുകൾ നേടിയിട്ടുണ്ട്

Post a Comment

Previous Post Next Post