o *സ്പിന്നിങ്ങ് മിൽ തൊഴിലാളികളെ അവഗണിക്കുന്നു*
Latest News


 

*സ്പിന്നിങ്ങ് മിൽ തൊഴിലാളികളെ അവഗണിക്കുന്നു*



മയ്യഴി > നാഷണൽ ടെക്സ്റ്റൈൽ കോർപ്പറേഷൻ ഉദ്യോഗസ്ഥർക്ക് ദീപാവാലി പ്രമാണിച്ച് മുഴുവൻ ശമ്പളവും നൽകിയപ്പോൾ തൊഴിലാളികൾക്ക് 35 ശതമാനം ശമ്പളം മാത്രം നൽകിയത് പ്രതിഷേധാർഹ

മാണെന്നും ഇത് ഇരട്ടത്താപ്പാണെന്നും മാഹി സ്പിന്നിങ് മിൽ സംയുക്ത സമരസമിതി നേതാക്കൾ കുറ്റപ്പെടുത്തി. എൻ.ടി.സി.ക്ക് ശമ്പളം

കൊടുക്കാൻ മതിയായ ഫണ്ടില്ലെന്ന് പറഞ്ഞാണ് മേയ് മുതൽ ഉദ്യോഗസ്ഥർക്ക് 50 ശതമാനവും തൊഴിലാളികൾക്ക് 35 ശതമാനവും ശമ്പളം നൽകിയിരുന്നത്. എന്നാൽ നേരത്തെ കുറവ് വരുത്തിയ അമ്പതു

ശതമാനം ഉൾപ്പെടെ മുഴുവൻ ശമ്പളവും ദീപാവലിക്ക് ഉദ്യോഗസ്ഥർക്ക് നൽകിയപ്പോൾ തൊഴിലാളികളെ അവഗണിച്ചു. എട്ട് മാസത്തോളമായി അടച്ചിട്ടിരിക്കുന്ന മിൽ തുറന്ന് പ്രവർത്തിക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന സമരം 70 ദിവസം പിന്നിട്ടിട്ടും അധികൃതർ കണ്ടില്ലെന്ന്

നടിക്കുകയാണ്. ടെക്സ്റ്റയിൽ മന്ത്രാലയവും എൻ.ടി.സി. മാനേജ്മെൻ്റിൻ്റെ തൊഴിലാളിവിരുദ്ധ നിലപാടിൽ യൂണിയൻ നേതാക്കളായ 

വി.വത്സരാജ്, 

കെ. സത്യജിത്ത് കുമാർ, എം. രാജീവൻ എന്നിവർ പ്രതിഷേധിച്ചു.

Post a Comment

Previous Post Next Post