o പുതുച്ചേരി തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കണം
Latest News


 

പുതുച്ചേരി തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കണം


 മയ്യഴി : പുതുച്ചേരി സംസ്ഥാനത്ത് തദ്ദേശഭരണ സ്ഥാപനങ്ങളിൽ തിരഞ്ഞെടുപ്പ് ഉടനെ നടത്താൻ സർക്കാർ നടപടി സ്വീകരിക്കണമെ ന്ന് സി.പി.എം. മാഹി ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു . തിരഞ്ഞെടുപ്പ് തീയതി ഉടൻ പ്രഖ്യാപിക്കണം . സുപ്രീംകോടതി ഉത്തരവുണ്ടായിട്ടും സാങ്കേതികത്വം പറഞ്ഞ് തിരഞ്ഞെടുപ്പ് അനന്തമായി നീട്ടിക്കൊണ്ടു പോകുകയാണ് സർക്കാർ . ഡോ . വി . രാമചന്ദ്രൻ എം.എൽ.എ. നിയമസഭയിൽ ഇക്കാര്യം ഉന്നയിച്ചെങ്കിലും മറ്റാരും ഇതിനെ പിന്തുണച്ചില്ല . വാർഡ് വിഭജനം പൂർത്തിയായ ഉടൻ തിരഞ്ഞെടുപ്പ് നടത്താമെന്ന് സർക്കാർ കോടതിയെ അറിയിച്ചെങ്കിലും സർക്കാർ അതും ലംഘിച്ചു വെന്ന് സെക്രട്ടറി കെ.പി.സുനിൽകുമാർ കുറ്റപ്പെടുത്തി .

Post a Comment

Previous Post Next Post