പണയസ്വർണ്ണ ഇടപാടുകാരനെ കണ്ണിൽ മുളക് പൊടി വിതറി കൈയ്യിലുണ്ടായ 8 ലക്ഷം രൂപ
തട്ടിയെടുത്തു. പഴയ ബസ്സ് സ്റ്റാന്റിനടുത്ത എം.ജി.റോഡിൽ നഗരസഭയുടെ ടി.ബി.കോംപ്ളക്സ്
പരിസരത്താണ് സംഭവം നടന്നത്. ധർമ്മടം ബ്രണ്ണൻ കോളേജിനടുത്ത് താമസിക്കുന്ന
നടുവിലത്ത് വീട്ടിൽ എ.റഹീ സാണ് പരാതിക്കാരൻ. ഇന്നലെ ഉച്ചയ്ക്ക് കവർച്ചയ്ക്കിരയായെന്ന്
പറയുന്ന ഇയാൾ സംഭവസ്ഥലത്തിന് തൊട്ടടുത്തുള്ള തലശ്ശേരി പോലീസ് സ്റ്റേഷനിൽ
പരാതിയുമായെത്തിയത് സന്ധ്യയോടെയായിരുന്നു.നൂറു തങ്ങൾ എന്ന് പേരുള്ളയാളും
കണ്ടാലറിയാവുന്ന മറ്റ് രണ്ട് പേരും ചേർന്ന് ഗൂഡാലോചന നടത്തി പണം തട്ടിപ്പറിച്ചു എന്നാണ്
റഹീസിന്റെ പരാതി. ഇതേ തുടർന്ന് വിവിധ വകുപ്പുകൾ പ്രകാരം തലശ്ശേരി പോലീസ്
കേസെടുത്തു. പണയം വച്ച സ്വർണ്ണം എടുക്കാനുണ്ടെന്ന് അറിയിച്ചാണ് പ്രതികൾ റഹീസിനെ
തലശ്ശേരിയിലേക്ക് വിളിച്ചു വരുത്തിയതത്രെ. ചക്കരക്കല്ലിൽ ഇത്തരം ജ്വല്ലറി ഇടപാടുകൾ
നടത്തുന്ന തോട്ടുമ്മൽ സ്വദേശിയാണ് റഹീസിന്റെ സാമ്പത്തിക സ്രോതസ്. കുറ്റാരോപിതരിൽ
ഒന്നാം സ്ഥാനത്തുള്ള നൂറ് തങ്ങൾ വിവിധ മോഷണ, പിടിച്ചുപറി, ക്രിമിനൽ കേസുകളിൽ
പ്രതിയാണെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. എങ്കിലും പട്ടാപകൽ നഗര മധ്യത്തിൽ നടന്ന
പിടിച്ചുപറിയും ബഹളവും സമീപത്തുള്ളവർ ആരും ദുരൂഹതയുളവാക്കുന്നുണ്ട്. ഈ തോടെ
പരാതിക്കാരനെ ഇന്ന് വീണ്ടും ചോദ്യം ചെയ്ത് മൊഴിയെടുക്കുന്നുണ്ട്.
തോട്ടുമ്മൽ സ്വദേശിയും സംശയത്തിന്റെ നിഴലിലാണുള്ളതെന്ന് പോലീസ് സൂചിപ്പിച്ചു.
ഇതിനിടെ വിഷയം ഒത്തുതീർക്കാൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടതാണ് പരാതി
പോലീസിൽ എത്താൻ വൈകിയത്. കണ്ണിൽ മുളക് പൊടി വിതറി ജ്വല്ലറി ഉടമയെ മെയ്ൻ
റോഡിനടുത്ത് കവർച്ചക്കിരയാക്കിയ കേസിന് വർഷം രണ്ട് പിന്നിട്ടിട്ടും തുമ്പു കിട്ടാതെ
ഉഴലുമ്പോൾ വീണ്ടും മറ്റൊരു പിടിച്ചുപറിക്കേസ് മുന്നിലെത്തിയത് തലശ്ശേരി പോലീസിനെ
കുഴയ്ക്കുന്നുണ്ട്.

Post a Comment