o നിവർ ചുഴലിക്കാറ്റ് 25 ന് വൈകീട്ടോ 26 ന് പുലർച്ചെയോ പുതുച്ചേരിക്കും നാഗപ്പട്ടണത്തിനുമിടയിൽ കരകയറും
Latest News


 

നിവർ ചുഴലിക്കാറ്റ് 25 ന് വൈകീട്ടോ 26 ന് പുലർച്ചെയോ പുതുച്ചേരിക്കും നാഗപ്പട്ടണത്തിനുമിടയിൽ കരകയറും


 Nivar ചുഴലിക്കാറ്റ്  ഇപ്പോൾ 85 കിലോമീറ്റർ വേഗത്തിലാണ് കറക്കം.  മുൻപ് വിചാരിച്ചതിലും ശക്തമായ ചുഴലിക്കാറ്റാവൻ സാധ്യത.   25 വൈകിട്ട് അല്ലെങ്കിൽ 26 പുലർച്ചെ നാഗപ്പട്ടണത്തിനും പുതുചേരിക്കുമിടയിൽ ഗൂഡല്ലൂരിന് കിഴക്ക് മാറീയുള്ള കരയിൽ കര കയറി നെയ്‌വേലി ഭാഗത്തു കൂടെ വടക്ക് പടിഞ്ഞാറു ദിശയിൽ ഇത് നീങ്ങും എന്നാണ് ഇപ്പോൾ കരുതുന്നത്.   140കിലോമീറ്റർ വേഗതയിൽ ഇത് കര കയറും എന്നാണ് കരുതുന്നത്.


കഴിഞ്ഞ മൂന്ന്  ദിവസവും പുലർച്ചേ ഇത് ഒരു തെക്ക് പടിഞ്ഞാറൻ ദിശ എടുക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.   അതിനാൽ 26ന് കാലത്താണ് കര കയറുന്നതെങ്കിൽ കാറ്റ് ഇപ്പോൾ പ്രതീക്ഷിക്കുന്ന ദിശയിൽ നിന്ന് തെക്ക് ഭാഗത്തേക്ക്‌ നീങ്ങാനുള്ള സാധ്യതയുള്ളതിനാൽ നഗപട്ടണം ഭാഗത്തും കരുതൽ വേണം.


ചെന്നൈയിൽ മഴ തുടരുന്നു.  തമിഴ്നാടിന്റെ തീരപ്രദേശത്തും ശ്രീലങ്കയിലും മഴ സാധ്യത തുടരുന്നു.   ഇപ്പോഴും ചുഴലികണ്ണ് കൊച്ചിക്ക് നേരെ കിഴക്ക് നിന്ന് വടക്കോട്ടു നീങ്ങിയിട്ടില്ല.   (9.74N  ആണ് ഇപ്പോൾ)  കേരളത്തിന്‌ ഇപ്പോൾ സാധ്യത ഒന്നുമില്ലെങ്കിലും ഗതി മാറി വരാനുള്ള സാധ്യത പൂർണ്ണമായി തള്ളിക്കളയാനാവില്ല


ചെന്നെ അടക്കമുള്ള നഗരങ്ങളിൽ കനത്ത മഴ തുടരുകയാണ്. കടലിൽ പോയ മുഴുവൻ മത്സ്യത്തൊഴിലാളികളോടും അടിയന്തരമായി തിരിച്ചെത്താൻ നിർദേശം നൽകി.

വടക്കൻ തമിഴ്‌നാട്ടിലെ കടലോര ജില്ലകളിൽ താത്ക്കാലിക ഷെൽട്ടറുകൾ തുറന്നു. കൽപാക്കത്ത് സുരക്ഷയുടെ ഭാഗമായി തീരദേശവാസികളെ ഒഴിപ്പിച്ചു.

ശ്രീലങ്കയ്ക്ക് വടക്കു കിഴക്കായി ഞായറാഴ്ച വൈകിട്ട് രൂപപ്പെട്ട ന്യൂനമർദം അതിതീവ്ര ന്യൂനമർദമായി വടക്കു പടിഞ്ഞാറൻ ദിശയിൽ സഞ്ചരിക്കുകയാണ്. നിലവിൽ ചെന്നൈയിൽ നിന്ന് 630 കിലോമീറ്റർ അകലെയാണുള്ളത്.


Post a Comment

Previous Post Next Post