തലശ്ശേരി • സബ്ജയിലിൽ ക്വാറന്റീനിൽ കഴിഞ്ഞ 21 തടവുകാർക്കു കോവിഡ്, കോവിഡ് വ്യാപനമുണ്ടായതിനെത്തുടർന്നു കണ്ണൂർ
സെൻട്രൽ ജയിലിൽ നിന്നു പരോൾ
നൽകി വീടുകളിലേക്ക് അയച്ചശേഷം തിരികെ എത്തിയ തടവുകാർക്കാണു കോവിഡ് സ്ഥിരീകരിച്ചത്.
നവംബർ 3ന് കണ്ണൂർ സെൻട്രൽ ജയിലിൽ തിരിച്ചെത്തിയ 30 തടവുകാരെ ആണ് തലശ്ശേരി സബ്ജയിലിൽ ക്വാറന്റീനിൽ ആക്കിയിരുന്നത്.
ഇവരിൽ നടത്തിയ പരിശോധനയിലാണ് 21 പേർക്കു രോഗം
സ്ഥിരീകരിച്ചത്. ഇവരെ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ
കോവിഡ് കേന്ദ്രത്തിലേക്കു മാറ്റി.

Post a Comment