o മാഹി കോവിഡ്-19 റിപ്പോർട്ട്
Latest News


 

മാഹി കോവിഡ്-19 റിപ്പോർട്ട്


 മാഹി കോവിഡ്-19 റിപ്പോർട്ട്

27-11-2020, 6.00 PM


   ഇന്ന് മാഹിയിൽ 18 പുതിയ കോവിഡ്-19 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ടു ചെയ്തിട്ടുള്ളത്. 


 ഇതിൽ 2  പോസിറ്റീവ് ഫലങ്ങൾ  RTPCR ടെസ്റ്റിലൂടെയും14  പോസിറ്റീവ് ഫലങ്ങൾ  റാപിഡ് ആന്റിജൻ ടെസ്റ്റിലൂടെയും 2 പോസിറ്റീവ് ഫലങ്ങൾ ട്രൂനാററ് ടെസ്റ്റിലൂടെയും ലഭ്യമായതാണ്.


മുൻപത്തെ പോസിറ്റീവ് കേസിന്റെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവരായ പന്തക്കലിലെ രണ്ട് പേർക്കും ചെറുകല്ലായിൽ താമസിക്കുന്ന ഒരാൾക്കും ഈസ്റ്റ് പള്ളൂരിൽ രണ്ട് വീടുകളിലായി താമസിക്കുന്ന 6 പേർക്കും പാറാലിൽ താമസിക്കുന്ന ഒരാൾക്കും ഇന്ന്  കോവിഡ് ടെസ്റ്റിൽ പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.


രോഗ ലക്ഷണങ്ങൾ കാരണം നടത്തിയ ടെസ്റ്റിൽ നാലുതറയിൽ താമസിക്കുന്ന രണ്ട് പേർക്കും പള്ളൂരിൽ താമസിക്കുന്ന ഒരാൾക്കും ചെമ്പ്രയിൽ താമസിക്കുന്ന ഒരാൾക്കും   ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.


നിരീക്ഷണത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ ഈസ്റ്റ് പള്ളൂർ, വളവിൽ എന്നിവിടങ്ങളിലെ  രണ്ട് പേർക്കും  ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.


മഞ്ചക്കല്‍  ,  GH നേഴ്സ് ക്വാർട്ടേഴ്സ് എന്നിവിടങ്ങളിൽ  താമസിക്കുന്ന രണ്ട് ഹെൽത്ത് വർക്കർമാർക്കും  ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്


ഇന്ന് മാഹിയിൽ  197 കോവിഡ്-19  ടെസ്റ്റുകൾ നടത്തിയിട്ടുണ്ട്.


കോവിഡ് -19 പോസിറ്റീവായിരുന്ന  8 പേർ ഇന്ന് രോഗമുക്തി നേടി.


ആകെ ആക്റ്റീവ് കേസുകളുടെ എണ്ണം  ( 27-11-2020) - 133



Post a Comment

Previous Post Next Post