*ബ്രെയിൻ ഡ്രൾ ഡെലിവറി ടെക്നോളജിക്ക് അന്താരാഷ്ട്ര അംഗീകാരം*
പുതുച്ചേരിയിൽ നവീനമായി പേറ്റൻ്റ് ചെയ്ത ബ്രെയിൻ ഡ്രൾ ഡെലിവറി ടെക്നോളജിക്ക് അന്താരാഷ്ട്ര അംഗീകാരം ലഭിച്ചു.
നെതർലാൻഡ്‌സിലെ ഗ്രോണിൻഗെന്നിൽ നടന്ന 33-ാമത് ഇൻറർനാഷണൽ സ്റ്റുഡൻ്റ് കോൺഗ്രസ് ഓഫ് ബയോ മെഡിക്കൽ സയൻസിൽ പ്ളീനറി അവതരണത്തിനായി 70 ഓളം രാജ്യങ്ങളിൽ നിന്നായി 500 ഓളം ഗവേഷണ പേപ്പറിൽ നിന്നും തിരഞ്ഞെടുത്ത മികച്ച എട്ട് ഗവേഷണ പേപ്പറുകളിലെ ഏക ഇന്ത്യൻ അവതരണം കൂടിയാണിത്
യു ആർ അനൂപ് ഗ്രൂപ്പിന് നേതൃത്വം നല്കുന്ന , ഡോ. യു ആർ അനൂപ് , ഡോ. കവിതാ വർമ്മ എന്നിവർക്ക് പുറമേ മാഹി സ്വദേശി ഋതിക്ക് എ ജെ , ജയശ്രീ, ജിഷ്ണു എസ് എന്നിവർ ഇൻ്റേണുകളായി പങ്കെടുത്തു.
ഈ മാക്സിലോഫേഷ്യൻ സാങ്കേതിക വിദ്യ ഉപ യോഗിച്ച് തലച്ചോറിലേക്ക് ചികിൽസാപരമായ മരുന്നുകൾ എത്തിക്കാൻ പ്രാപ്തമാക്കുന്നു. പാർക്കിൻ സൺസ് രോഗം ഉൾപ്പടെയുള്ള നാവി സംബന്ധമായ ചികിൽസക്കായി ഈ സാങ്കേിക വിദ്യ വികസിപ്പിച്ചുകൊണ്ടിരിക്കുന്നു .
ഇന്ത്യ, യുണൈറ്റഡ് സ്റ്റേറ്റ്സ്, യൂറോപ്പ്, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ ഈ കണ്ടു പിടുത്തത്തിന് പേറ്റൻറുകൾ നൽകിയിട്ടുണ്ട്.
കാഡിയിൽ പേറ്റൻ്റ് അപേക്ഷ പരിഗണനയിലാണ്.
പോണ്ടിച്ചേരി ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ദന്തചികിത്സ വിഭാഗം മേധാവി ഡോ.സജനി
രാമചന്ദ്രനമായി സഹകരിച്ചാണ് ലോ ഡോസ് സിസ്റ്റമിക് ഡെലിവറിയെ കുറിച്ചുള്ള ക്ലിനിക്കൽ പഠനങ്ങൾ നടത്തിയത്.
അതേസമയം പാർക്കിൻസൺഡ് രോഗവുമായി ബന്ധപ്പെട്ട പഠന ങ്ങൾ പുതുച്ചേരിയിലെ ഗവ: ജനറൽ ആശുപത്രിയിലെ ന്യൂറോളജി വിഭാഗം മേധാവി ഡോ. സി ടി സുരേഷുമായി ചേർന്നാണ് നടത്തിയത്.
പുതുച്ചേരി മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ ആൻ്റ് റിസർച്ച് സെൻ്ററിലെ അവസാന വർഷ എംബിബിഎസ് വിദ്യാർത്ഥിയായ ഹൃദിക്ക് എ ജെ ആണ് പ്ളീനറി അവതരിപ്പിച്ചത്
മാഹി സ്വദേശിയാണ്
ജനാർദ്ദനൻ - സ്മിത ദമ്പതികളുടെ ഏക മകനാണ്
പുതുച്ചേരി മനക്കുള വിനായക എഞ്ചിനീയറിങ്ങ് കോളേജിലെ ജയശ്രീ എം കൂടെ പങ്കെടുത്തിരുന്നു.
കോൺഗ്രസിൽ സേഷന് ഉള്ള മികച്ച പോസ്റ്റർ അവാർഡും ടീമിന് ലഭിച്ചു.
ജിഷ്ണു എസ് ഉം ഈ പഠനത്തിൻ്റെ ഭാഗമായിരുന്നു
ഈ പുതിയ ടെക്നോളജി ഉപയോഗിച്ച് വളരെയധികം ടാർഗറ്റഡ് മിനിമലി ഇൻവേസീവ് ആയി, ആവർത്തിച്ച് ചെറിയ ഡോസിൽ മരുന്നുകൾ കൊടുക്കാൻ സാധിക്കും.
മരുന്നുകൾ ബ്രഡ് ബ്രെയ്ൻ ബാരിയർ കടക്കുക എന്ന ബുദ്ധിമുട്ടിനെ ഈ ടെക്നോളജി ഉപയോഗിച്ച് തരണം ചെയ്യാൻ സാധിക്കുമെന്ന് യുർ ആർ അനൂപും , കവിതയും പറയുന്നു.


Post a Comment