അകമലറിൻ്റെ വാർഷിക ജനറൽ ബോഡി യോഗം നടന്നു
മാഹി : മാഹി കോ -ഓപ്പറേറ്റീവ് ബി എഡ് കോളേജിൽ വെച്ച് നടന്ന പരിപാടി അകമലർ ചെയർമാൻ അനൂപ് കുമാറിൻ്റെ അദ്ധ്യക്ഷതയിൽ മുൻ ചെയർമാൻ ഷുഹേബ് ഉദ്ഘാടനം നിർവ്വഹിച്ചു
അകമലർ കൂട്ടായ്മ അംഗം പ്രസാദ് സ്വാഗത ഭാഷണം നടത്തി
അകമലർ കൂട്ടായ്മ സ്ഥാപകൻ മൺമറഞ്ഞുപോയ രാധാകൃഷ്ണൻ്റെ ഓർമ്മകൾക്ക് മുന്നിൽ ബാഷ്പാഞലി അർപ്പിക്കുകയും തുടർന്ന് വിവിധ പരീക്ഷകളിൽ വിജയം വരിച്ച അകമലരിലേ അംഗങ്ങളുടെ കുട്ടികളേ ആദരിക്കുകയും ,തുടർന്ന് ജനറൽ ബോഡി യോഗത്തിൽ വച്ച് 2026-27 കാലഘട്ടത്തിലേയുള്ള അകമലരിൻ്റെ സാരഥികളെ തിരഞ്ഞടുക്കുകയും ചെയ്തു.
ചെയർപേഴ്സണായി സുചിത്രയേയും, വൈസ് ചെയർമാനായി രാമചന്ദ്രനേയും ,ജനറൽ സിക്രട്ടറിയായ് മനോജ് കോത്തളനേയും, . ജോ സിക്രട്ടറിമാരായ് പ്രിയയേയും, സുശാന്തിനേയും, ട്രഷർ / ഒഡിറ്റർമാരായ് ബീന പ്രസിദ്, ഷീബാ ബാലൻ , പി . ആർക്കും. ഓ ആയ് മുരളി, സിഗി എന്നിവരെയും ഐക്യകണ്ഠേന തിരഞ്ഞെടുത്തു
തുടർന്ന് ഉച്ചഭക്ഷണത്തിന് ശേഷം യോഗ നടപടികൾ അവസാനിപ്പിച്ചു

Post a Comment