o മാഹി സ്വദേശി വീണാധരി ധൻജിത്തിനെ സബർമതി ഫൗണ്ടേഷൻ ആദരിച്ചു
Latest News


 

മാഹി സ്വദേശി വീണാധരി ധൻജിത്തിനെ സബർമതി ഫൗണ്ടേഷൻ ആദരിച്ചു

 *മാഹി സ്വദേശി വീണാധരി ധൻജിത്തിനെ സബർമതി ഫൗണ്ടേഷൻ ആദരിച്ചു*



മാഹി: പുതുച്ചേരി സംസ്ഥാനത്തെ പ്രതിനിധീകരിച്ച് ഇന്ത്യൻ പാർലമെന്റിൽ നടന്ന 'വികസിത് ഭാരത് യൂത്ത് പാർലമെന്റിൽ' പ്രസംഗിച്ച മാഹി സ്വദേശി വീണാധാരി ധൻജിത്തിനെ സബർമതി ഇന്നോവേഷൻ ആൻഡ് റിസർച്ച് ഫൗണ്ടേഷൻ (SIRF), മാഹി ആദരിച്ചു. ഫൗണ്ടേഷൻ ഭാരവാഹികൾ വീണാധരിയുടെ വസതി സന്ദർശിച്ചാണ് ആദരവ് നൽകിയത്.


ചടങ്ങിൽ സബർമതി ഫൗണ്ടേഷൻ ചെയർമാൻ പി.സി. ദിവാകരൻ മാസ്റ്റർ വീണാധരിയെ ഷാൾ അണിയിച്ച് ആദരിച്ചു. വീണാധാരിയുടെ നേട്ടത്തിൽ സന്തോഷം പ്രകടിപ്പിച്ച അദ്ദേഹം, അറിവിന്റെയും ആത്മവിശ്വാസത്തിന്റെയും കരുത്തിൽ വളർന്നുവരുന്ന ഇത്തരം വിദ്യാർത്ഥികൾ നാടിന്റെ ഭാവി വാഗ്ദാനങ്ങളാണെന്നും, വിദ്യാഭ്യാസ രംഗത്ത് സജീവമായി മുന്നേറുന്നവർക്ക് ഈ വിജയം വലിയ മാതൃകയാണെന്നും പറഞ്ഞു.


തുടർന്ന് ഫൗണ്ടേഷന്റെ ഉപഹാരം ജോയിന്റ് സെക്രട്ടറി ഗ്രീഷ്മ കൈമാറി. ചടങ്ങിൽ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി ജിജേഷ് ചമേരി സംസാരിച്ചു. വീണാധരിയുടെ നേട്ടം മാഹിക്ക് അഭിമാനകരമാണെന്നും, ഇത്തരം ഉന്നത വേദികളിൽ മാഹിയുടെ പ്രതിനിധിയായി എത്താൻ സാധിച്ചത് മറ്റ് വിദ്യാർത്ഥികൾക്ക് വലിയ പ്രചോദനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ജോസ് ബേസിൽ ഡിക്രൂസ്, മുഹമ്മദ് സർഫാസ്, മുഹമ്മദ് മുബാഷ്, വനിതാ വിംഗ് ജോയിന്റ് കൺവീനർ ലിസി ജോസ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.


മാഹി മഹാത്മാ ഗാന്ധി ഗവ. ആർട്സ് കോളേജിലെ അവസാന വർഷ ബി.എസ്.സി ഫിസിക്സ് വിദ്യാർത്ഥിനിയാണ് വീണാധരി.

Post a Comment

Previous Post Next Post