ബംഗളൂരുവിൽ അഞ്ച് വാഹനങ്ങൾ കൂട്ടിയിടിച്ചു; നാല് മലയാളികൾ മരിച്ചു
ബംഗളൂരു ഇലക്ട്രോണിക് സിറ്റിയ്ക്ക് സമീപം അഞ്ച് വാഹനങ്ങൾ കൂട്ടിയിടിച്ച് നാല് മലയാളികൾ മരിച്ചു. രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരുമാണ് മരിച്ചത്.
ഇന്നലെ രാത്രിയായിരുന്നു അപകടം. മരിച്ചവരിൽ മൂന്നു പേരെ തിരിച്ചറിഞ്ഞു. കാറിലുണ്ടായിരുന്ന കോഴിക്കോട് സ്വദേശി മുഹമ്മദ് ഫാദിൽ , ബംഗളൂരുവിൽ സ്ഥിരതാമസമാക്കിയ കോഴിക്കോട് സ്വദേശി ആദർശ്, കൊച്ചി തമ്മനം സ്വദേശി കെ. ശിൽപ, എന്നിവരാണ് മരിച്ചത്. ഇതേ കാറിൽ യാത്ര ചെയ്തിരുന്ന ഒരു പെൺകുട്ടിയെ കൂടി തിരിച്ചറിയാനുണ്ട്. അമിത വേഗതയിൽ ആയിരുന്നു വാഹനങ്ങളെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
Post a Comment