പൂർവ്വ വിദ്യാർത്ഥി സംഗമം
അഴിയൂർ മാപ്പിള ജൂനിയർ ബേസിക് സ്കൂളിൽ നടന്ന പൂർവ്വ വിദ്യാർത്ഥി സംഗമം വ്യത്യസ്തവും പ്രൗഢോജ്വലവുമായിമാറി രാവിലെ സ്കൂൾ അങ്കണത്തിൽ വെച്ച് നടന്ന പരിപാടി പ്രമുഖ വ്യവസായിയും ജുമാന ഗ്രൂപ് മാനേജിങ് ഡയറക്ടറുമായ rafi ayichess ഉദ്ഘാടനം ചെയ്തു സ്കൂൾ ഹെഡ് ടീച്ചർ ഷീബ അധ്യക്ഷം വഹിച്ച ചടങ്ങിൽ സ്കൂളിലെപൂർവ്വ വിദ്യാർത്ഥികളിൽ ഏറ്റവും സീനിയർ ആയ എഴുത്തുകാരനും ഗ്രന്ഥ രചിയിതാവുമായ മൊയ്‌ദു അഴിയൂർ മുൻ അധ്യാപകൻ രാജൻ മാഷ് നസീമ കരിക്കാട് ഹംസ എന്നിവരെ യഥാക്രമം raafi ayichess മാഹി C H സെന്റർ പ്രസിഡന്റ് പ്രമുഖ ജീവ കാരുണ്യ പ്രവർത്തകനുമായ എ വി യൂസഫ് വാർഡ് മെമ്പർ സൈഫുന്നിസ എന്നിവർ പൊന്നാടയണിയിച്ചു കൊണ്ട് ആദരിച്ചു പ്രമുഖ മോട്ടിവേഷൻ സ്‌പീച്ചേർ നസ്രുൾ ഇസ്ലാം കണ്ണൂർ MSFഹരിത സംസ്ഥാന കമ്മറ്റി അംഗം അഫ്‍ശീല ഷഫീഖ് എന്നിവർ വർത്തമാന കാലത്തിലെ അണുകുടുംബ സമ്പ്രദായ ത്തിനുള്ളിൽ ഇന്റർനെറ്റിന്റെ അതിപ്രസരം സൃഷ്ടിക്കുന്ന അപചയങ്ങളെ കുറിച്ചും അതിന്റെ അപകടങ്ങളെ കുറിച്ചും ബോധവത്കരണം നടത്തി കെ കെ അഷറഫ് രാജൻ മാഷ് എ വി യൂസഫ് എന്നിവർ ആശംസകൾ നേർന്നു നെല്ലോളി നവാസ് സ്വാഗതവും നൗഷാദ് പി കെ നന്ദിയും പറഞ്ഞു

Post a Comment