o സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
Latest News


 

സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

 *സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു*.



ഗുരുധർമ്മ പ്രചരണ സഭ ആച്ചുകുളങ്ങര ശ്രീനാരായണ മഠം യൂണിറ്റ് കമ്മറ്റിയും ശ്രീനാരായണ സാസ്‌കാരിക കേന്ദ്രവും മാഹി ചാലക്കര രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജും

സംയുക്തമായി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.


 ജ്ഞാനോദയയോഗം പ്രസിഡണ്ട്  അഡ്വ.കെ. സത്യൻ ഉദ്ഘാടനം ചെയ്തു.

മഠം പ്രസിഡണ്ട് പ്രേമൻ അതിരുകുന്നത് അധ്യക്ഷത വഹിച്ചു.

പ്രേമാനന്ദസ്വാമി ശിവഗിരിമഠം അനുഗ്രഹഭാഷണം നടത്തി.

 മെഡിക്കൽ സൂപ്രണ്ട് ഡോക്ടർ ശിവറാം കൃഷ്ണ,ഡോക്ടർമാരായ ഷൈൻ എസ് നായർ, രാജേഷ് എ ആർ, ഡോക്ടർ രാജേഷ് കുമാർ,ആര്യ മോഹൻ എന്നിവർ ക്യാമ്പിൽ പങ്കെടുത്തവരെ പരിശോധന നടത്തി.

 മഠം വൈസ് പ്രസിഡണ്ട്  രഞ്ജിത് പുന്നോൽ സ്വാഗതവും സെക്രട്ടറി പി എൻ സുരേഷ് ബാബു നന്ദിയും പറഞ്ഞു.



Post a Comment

Previous Post Next Post