o DYFI പ്രതിഷേധ സദസ്സ് നടത്തി
Latest News


 

DYFI പ്രതിഷേധ സദസ്സ് നടത്തി

 DYFI പ്രതിഷേധ സദസ്സ് നടത്തി 
 

DYFI പള്ളൂർ മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പള്ളൂർ ആശുപത്രിക്ക് മുൻപിൽ പ്രതിഷേധ സദസ്സ് നടത്തി. ഗുണനിലവാരമില്ലാത്ത മരുന്ന് രോഗികൾക്ക് വിതരണം ചെയ്തതിൽ പ്രതിഷേധിച്ചുകൊണ്ടാണ് സമരം. കഴിഞ്ഞ ദിവസമാണ് 2010 മുതൽ പുതുച്ചേരി സംസ്ഥാനത്തെ മുഴുവൻ സർക്കാർ ആശുപത്രികളിലും ഗുണനിലവാരമില്ലാത്ത മരുന്നുകൾ വിതരണം ചെയ്ത സംസ്ഥാന ഡയറക്ടർമാരെ അറസ്റ്റ് ചെയ്തത്.2010 മുതൽ പുതുച്ചേരി സംസ്ഥാനത്ത്‌ കോൺഗ്രസ്‌ ഭരണമായിരുന്നു. കോൺഗ്രസ്സ് ഭരണത്തിലായിരുന്നു ഗുണനിലവാരമില്ലാത്ത മരുന്നുകൾ വിതരണം ചെയ്തത്.മാഹി MLA 

ഇ വത്സരാജ് ആരോഗ്യമന്ത്രി  ആയിരിക്കുമ്പോയാണ്  

വൻ അഴിമതി നടന്നതെന്നും

ഇതിൽ ഉൾപ്പെട്ട മുഴുവൻ ആളുകളെയും നിയമത്തിന് മുൻപിൽ കൊണ്ടുവരിക എന്നുമാവശ്യപ്പെട്ടാണ് സമരം


 പരിപാടി DYFI കണ്ണൂർ ജില്ല കമ്മറ്റി അംഗം മുഹമ്മദ്‌ ഫാസിൽ ഉദ്ഘാടനം ചെയ്തു, ഷറഫ്രാസ് ഗ്രാമത്തി അധ്യക്ഷതവഹിച്ചു, വി ജനാർദ്ദനൻ, ടി കെ രാഗേഷ് എന്നിവർ സംസാരിച്ചു. മുഴുവൻ അഴിമതിക്കാരെയും നിയമത്തിന് മുൻപിൽ കൊണ്ടുവന്നില്ലെങ്കിൽ DYFI ശക്തമായ സമര പ്രക്ഷോഭം പരിപാടികൾക്ക് നേതൃത്വം കടുക്കുമെന്ന് പ്രഖ്യാപിച്ചു

Post a Comment

Previous Post Next Post