എൽ ഡി എഫ് അഴിയൂർ ചുങ്കം ടൗണിൽ ആഘോഷ പ്രകടനവും പായസ വിതരണവും നടത്തി
അഴിയൂർ:- കേരള സ്ഥാന സര്‍ക്കാരിന്റെ അതിദാരിദ്ര മുക്ത കേരളം പ്രഖ്യാപന ദിനത്തിൽ എൽ ഡി എഫ് അഴിയൂർ പഞ്ചായത്ത് 19 , 20 വാർഡ് കമ്മറ്റികളുടെ നേതൃത്വത്തിൽ അഴിയൂർ ചുങ്കം ടൗണിൽ സർക്കാരിന് അഭിവാദ്യം ചെയ്ത് പ്രകടനവും, വിശദീകരണ യോഗവും, പായസം വിതരണവും നടത്തി.
ഐ എൻ എൽ ജില്ലാ കൗൺസിൽ അംഗം മുബാസ് കല്ലേരി ഉദ്ഘാടനം ചെയ്തു.
സി പി എം ലോക്കൽ കമ്മറ്റി അംഗം പി കെ ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.വി കെ അനിൽകുമാർ മാസ്റ്റർ സ്വാഗതവും ഹംസു വി കെ നന്ദിയും പറഞ്ഞു.

Post a Comment