*ട്രാഫിക് ബോധവൽക്കരണവും, എൻ.സി.സി. കേഡറ്റുകൾക്കുള്ള യൂണിഫോം വിതരണവും
ചാലക്കര: പി.എം.ശ്രീ.ഉസ്മാൻ ഗവ.ഹൈസ്കൂൾ ചാലക്കര, വിദ്യാർത്ഥികൾക്ക് ട്രാഫിക് ബോധവൽക്കരണ ക്ലാസും എൻ.സി.സി. കേഡറ്റുകൾക്കുള്ള യൂണിഫോം വിതരണവും സംഘടിപ്പിച്ചു. പരിപാടി മാഹി .സർക്കിൾ ഇൻസ്പെക്ടർ ശ്രീ.അനിൽകുമാർ.പി.എ.ഉദ്ഘാടനം ചെയ്തു. മൂല്യമുള്ള സമൂഹം കെട്ടിപ്പടുക്കാൻ എൻ.സി.സി. കാഡററുകളുടെ പങ്ക് വലുതാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ധേഹം അഭിപ്രായപ്പെടുകയുണ്ടായി.മാഹി . ട്രാഫിക് വിഭാഗം സബ് ഇൻസ്പെക്ടർ ശ്രീ. പ്രസാദ് ട്രാഫിക് ബോധവൽക്കരണ ക്ലാസ് കൈകാര്യം ചെയ്തു. ഹെഡ്മാസ്റ്റർ ശ്രീ.കെ.വി .മുരളിധരൻ സ്വാഗതവും ശ്രീ.ആൻറണി മാത്യു നന്ദിയും രേഖപ്പെടുത്തി. ചടങ്ങിൽ പളളൂർ സബ് ഇൻസ്പെക്ടർ ശ്രീ.സുരേഷ് കുമാർ, എൻ.സി.സി.ഓഫീസർ ശ്രീമതി. എം.എം.വിനീത, ശ്രീമതി. ശിഖ, എസ്.എം. സി. അംഗം ശ്രീ.കെ.വി.സന്ദീവ്, രക്ഷിതാക്കൾ ,എസ്.എം.സി.അംഗങ്ങൾ എന്നിവർ പങ്കെടുക്കുകയുണ്ടായി.
Post a Comment