o മാഹി പൊതുമരാമത്തു വകുപ്പ് എഞ്ചിനീയർമാർ സമരത്തിലേക്ക്
Latest News


 

മാഹി പൊതുമരാമത്തു വകുപ്പ് എഞ്ചിനീയർമാർ സമരത്തിലേക്ക്

 *മാഹി പൊതുമരാമത്തു വകുപ്പ് എഞ്ചിനീയർമാർ സമരത്തിലേക്ക്* 



മാഹി:പുതുശ്ശേരി സർക്കാരിൻറ പൊതുമരാമത്തു വകുപ്പ് എഞ്ചിനീയർമാരോടുള്ള അവഗണനയിലും പീഢനാത്മക സമീപനത്തിലും പ്രതിഷേധിച്ചു പുതുശ്ശേരി സംസ്ഥാനത്തുള്ള പൊതുമരാമത്തു വകുപ്പ് എഞ്ചിനീയർമാർ പ്രത്യക്ഷ സമരത്തിലേക്ക് 



 ദീർഘകാല സർവീസിനു ശേഷം സർവീസിൽ നിന്നും വിരമിക്കുന്ന എഞ്ചിനീയർമാർക്കു പെൻഷൻ നിഷേധിക്കുന്ന തരത്തിൽ പുതുശ്ശേരി പൊതുമരാമത്തു വകുപ്പ് സെക്രട്ടറി 2023 ഡിസംബർ 1 നു പുറപ്പെടുവിച്ച സർക്കുലർ പിൻവലിക്കുക. , 


ജൂനിയർ എഞ്ചിനീയർമാരുടെ റിക്രൂട്ടുമെൻറ് റൂൾ ഒരു മാനദണ്ഡവും ഇല്ലാതെ പൊതുമരാമത്തു വകുപ്പ് സെക്രട്ടറി സ്വന്തം ഇഷ്‌ടപ്രകാരം മാറ്റങ്ങൾ വരുത്തി അർഹതപ്പെട്ട ഉദ്യോഗസ്ഥൻമാർക്ക് പ്രമോഷൻ നിഷേധിക്കുന്ന രീതി ഉടൻ പിൻവലിക്കുക . പൊതുമരാമത്തു വകുപ്പ് എഞ്ചിനീയർമാരെ പീഡിപ്പിക്കുന്നതും അവരുടെ അവകാശങ്ങൾ നിഷേധിക്കുന്നതുമായ പുതുശ്ശേരി സർക്കാരിൻറെ നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ചുകൊണ്ട് പുതുശ്ശേരി സംസഥാന എഞ്ചിനീയർമാർ  

ജനുവരി 23 നു കൂട്ട അവധിയും ഫെബ്രുവരി അഞ്ചാം തിയ്യതി മുതൽ അനിശ്ചിതകാല സമരവുമായി അവകാശങ്ങൾ നേടിയെടുക്കുന്നത് വരെ മുൻപോട്ടു പോവുമെന്നും അറിയിച്ചു

Post a Comment

Previous Post Next Post