o മയ്യഴിപ്പുഴയിലെ അശാസ്ത്രീയ മീൻപിടിത്തം : പരാതി നൽകി*
Latest News


 

മയ്യഴിപ്പുഴയിലെ അശാസ്ത്രീയ മീൻപിടിത്തം : പരാതി നൽകി*

 *മയ്യഴിപ്പുഴയിലെ അശാസ്ത്രീയ മീൻപിടിത്തം : പരാതി നൽകി*



 പെരിങ്ങത്തൂർ : കുട്ടത്തോണിയിൽ ചെറിയ കണ്ണിയുള്ള വലകൾ ഉപയോഗിച്ച് മറുനാടൻ മീൻപിടിത്തക്കാർ അശാസ്ത്രീയമായ രീതിയിൽ മത്സ്യം പിടിക്കുന്നത് നിയന്ത്രിക്കണമെന്ന് പരമ്പരാഗത മത്സ്യ ബന്ധന തൊഴിലാളികൾ ആവശ്യപ്പെട്ടു . കഴിഞ്ഞ കുറേ വർഷങ്ങളായി മയ്യഴിപ്പുഴയിലെ മോന്താൽ , കാഞ്ഞി രക്കടവ് , തുരുത്തി , കിടഞ്ഞി , പെരിങ്ങത്തൂർ ഭാഗങ്ങളിൽ ആഴത്തി ലുള്ള മത്സ്യബന്ധനം നടത്തുകയാണ് ഇവർ . കരിമീൻ , ചെമ്പല്ലി , ഏട്ട , കാളാഞ്ചി , പൂമീൻ തുടങ്ങിയവയുടെ പ്രജനനത്തെപോലും ബാധിക്കുന്ന തരത്തിലാണ് മീൻപിടിത്തം . പുഴയോരത്ത് തമ്പടിച്ച് നടത്തുന്ന അശാസ്ത്രീയ മീൻപിടിത്തം മത്സ്യ സമ്പത്ത് നശിക്കാനിടയാക്കുന്നുവെന്ന് കാണിച്ച് നാട്ടുകാർ ഫിഷറീസ് വകുപ്പിന് പരാതി നൽകി .

Post a Comment

Previous Post Next Post