"നാടുണരണം ലഹരി അകറ്റണം" ലഹരി വിരുദ്ധ ക്യാമ്പയിൻ
സമൂഹത്തെ
കാർന്നു കൊണ്ടിരിക്കുന്ന, മയക്കുമരുന്ന് വിപത്തിനെതിരെ സമൂഹത്തേയും പൊതുജനങ്ങളെയും ബോധവൽക്കരിക്കുന്നതിന് മുസ്ലിംലീഗ് ജില്ലാകമ്മിറ്റി ആഹ്വാനം ചെയ്ത ലഹരി വിരുദ്ധ ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ഇന്നലെ 4 മണിക്ക് തലശ്ശേരി പഴയ ബസ്റ്റാന്റ് പരിസരത്ത് നടന്നു. ജില്ലാ മുസ്ലിം ലീഗ് സിക്രട്ടരി കരിം ചേലേരി അദ്ധ്യക്ഷം വഹിച്ച ക്യാമ്പയിൻ
മുസ്ലിം ലീഗ് സംസ്ഥാന
സെക്രട്ടറി അബ്ദുറഹിമാൻ കല്ലായി ഉൽഘാടനം ചെയ്തു.
പ്രമുഖ ട്രെയിനറും ഫാറൂഖ് ട്രെയിനിംഗ് കോളേജ് അസിസ്റ്റൻറ് പ്രൊഫസറുമായ ഡോ: ജൗഹർ മുനവ്വർ മുഖ്യപ്രഭാഷണം നടത്തി.
“നാടുണരണം ലഹരി അകറ്റണം എന്ന മുദ്രാവാക്യവുമായി
വാർഡ് ശാഖാതലങ്ങളിൽ കുടുംബ സംഗമങ്ങൾ, ലഹരി വിരുദ്ധ റാലികൾ തുടങ്ങി വിപുലമായ പ്രചരണ പ്രവർത്തനങ്ങളാണ് കേമ്പയിന്റെ ഭാഗമായി തയ്യാറാക്കിയിട്ടുള്ളത്.
ഒക്ടോബർ 31 വരെ കേമ്പയിൻ തുടരും.
അഡ്വ. കെ. എ. ലത്തീഫ് സ്വാഗതം പറഞ്ഞു.

Post a Comment